ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു കത്ത്.
ശോണ ചായം പുരണ്ട
ഞാനെന്നൊരാശയം
നിഴലിനപ്പുറം പകലൊളികാത്ത്.
ഒരു നോക്കു മാത്രം
ഒരു മാത്ര മാത്രം
എന്‍ മിഴികളില്‍ നിന്നെയറിഞ്ഞ്
ജീവന്റെ തുടിപ്പായ്
അനാഥത്വത്തിന്റെ
താരാട്ടു തൊട്ടിയില്‍
പിറന്നു വീഴുവാനെങ്കിലും
അനുവാദമേകിടു.
നിന് കിനാക്കള്‍ക്കു കീഴെ
ചതയുന്നിതെന്റെ മോഹങ്ങള്‍.
ഒരു ഹൃദയത്തുടിപ്പായ്
നിന്നില്‍ വളര്‍ന്ന്
നിന്നില്‍ ഒടുങ്ങാന്‍
വിധി വാക്യമെഴുതിയ
കടലാസു താളില്‍ നീ
വിരലൊപ്പു ചാര്‍ത്താതിരിക്കണേ...
കാണട്ടെ എന്‍ കണ്‍കളുമീ
ദൈവ കരവേലകളെ,
അറിയട്ടെ ഞാനും
തെന്നലും കുളിരും
സുഗന്ധവും ഗ്രീഷ്മവും
വര്‍ഷ വാസന്തങ്ങളും.....
Nannayittundu.....
ReplyDeleteപറഞ്ഞു പഴകിയ വിഷയമല്ലേ എന്നാര്ത്താണ് ഒന്നു വായിച്ചു നോക്കിയത്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇതേറെ ഹൃദയസ്പര്‍ശിയായി തോന്നി.. പിറക്കും മുന്നേ പൊഴിഞ്ഞു വീഴാന്‍ വിധിക്കപ്പെട്ട ദളങ്ങള്‍ ഇപ്പോഴും നൊമ്പരപ്പെടുന്നുണ്ട്... അതീ തൂലികയിലൂടെയെങ്കിലും നാം കേള്‍ക്കുന്നുണ്ടല്ലോ....
ReplyDelete