അതിഥി




വിരുന്നു വിളികളുമായൊരു
കാകനെന്റെ തൊടിയിലെ
വാഴയില്‍ വന്നിരിപ്പത്
കാത്തിരുന്നു മിഴി കുഴഞ്ഞു.

ക്ഷണിക്കപ്പെടാതെ വന്നവര്‍
അതിഥികളായി,
ഹൃദയ രക്തം ഊറ്റിക്കുടിച്ച്
ഉന്മത്തരായിയവര്‍
യാത്ര ചൊല്ലാതെ പടികടന്നു.

രക്തം വാര്‍ന്നു വിളറിയ
ശരീരത്തിനു വെളുപ്പു നിറം,
ചുറ്റും പടര്‍ന്ന കറുപ്പില്‍
അതെന്നെ വേറിട്ടു നിറുത്തി.


Comments

Popular posts from this blog