വൃദ്ധന്‍









ഇരുള്‍ നിറം പൂണ്ടു മൃതിയടുത്തെത്തുന്നു
നിഴല്‍ രൂപമാര്‍ന്നു ചതി ചിരിച്ചു
ഇരുളിലൊരൂന്നുവടി കൈകള്‍ തിരയുന്നു.
വിരല്‍ മടക്കി ഗതകാലം കുറിക്കുന്നു
മിഴിനീരിലൊഴുകി മായും സ്മൃതി.
ഏകാന്തതക്കു പുല്‍പ്പായ നെയ്യുന്ന
യൗവ്വനങ്ങള്‍ വഴികാട്ടിയാകുന്നു.
മൃതി വരും കാലമെണ്ണി വരാന്തയില്‍
അനാഥവാര്‍ദ്ധിക്യമിഴഞ്ഞു തീരുന്നു.


Comments

Post a Comment

Popular posts from this blog