നിലക്കാത്ത ഘടികാരങ്ങള്‍
കാലഗതി വേഗങ്ങളുടെ താളം ഒരു ഘടികാര സൂചിയുടേതാണ്. ഘടികാരം കണ്ടുപിടിക്കുന്നതിനു മുന്‍പും അതിനു അതേ താളം ആയിരുന്നു. ഇന്നു ശാസ്ത്ര വിജ്ഞാനത്തിന്റെ പുതു പരീക്ഷണയുഗത്തില് ഘടികാരങ്ങളും സൂചിയും രൂപ പരിണാമങ്ങള്‍ക്കു വിധേയമായെന്കിലും കാലം ഗണിക്കപ്പെടുന്നത് ഇതേ താളത്തെ മുന്‍നിറുത്തി തന്നെ.
ഏതു മാറ്റത്തിലും മാറ്റമില്ലാതെ തുടരുന്ന മാറ്റം പോലെ ഘടികാരവും, നിലക്കുന്നില്ല. നിലക്കാത്ത ഈ ഘടികാരം അതിനുള്‍ക്കൊള്ളാന്‍ കഴിയാത്ത മാറ്റങ്ങള്‍ക്കും ഒപ്പമെത്താന്‍ കഴിയാത്ത ഗതി വേഗങ്ങള്‍ക്കും സാംസ്കാരിക മൂല്യ ശോഷണത്തിനും എതിരെ ചിലപ്പോള്‍ നിശബ്ദമായും ചിലപ്പോള്‍ തന്റെ ചലന താളത്തിന്റെ ശബ്ദ വ്യതിയാനം കൊണ്ടും തന്റെ അമര്‍ഷത്തെ, പ്രതിഷേധത്തെ രേഖപ്പെടുത്താറുണ്ട്. ഒപ്പം നഷ്ടത്തിന്റെ വേദനകളും നന്മയുടെ നൈര്‍മല്യവും മറന്നു കളയുന്നുമില്ല.
അക്ഷരത്തിന്റെ അഗ്നി നാവുകൊണ്ട് ഒരു ശുദ്ധികലശമല്ല, ആദി ഘടികാരത്തിലെ നിമിഷ സൂചിയുടെ ചലന താളം ഓര്‍മ്മയില്‍ സൂക്ഷിച്ച് ആ ഘടികാരം ഇന്നും നിലക്കാതെ ചലിക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.
ഇനി വേണ്ടത് ഒരു കൈത്താങ്ങാണ്, വായനയുടേയും വിമര്‍ശനത്തിന്റേയും വിശകലനത്തിന്റേയും......
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ദിനാശംസകള്‍.....
All the best..
ReplyDeleteThanks Bimal etta....
DeleteAll the best..
ReplyDeleteഎല്ലാ വിധ ആശംസകളും
ReplyDeleteThank you...
Delete