സെല്‍ഫി



വര്‍ത്തമാന കാലത്തിന്റെ പുതിയ സംസ്‌കാരം, സെല്‍ഫി. ഒറ്റക്കൊരു യാത്ര പോകേണ്ടി വന്നവനു സ്വന്തം ചിത്രമെടുക്കാന്‍ നിര്‍വാഹമില്ലാതായപ്പോള്‍ പരീക്ഷിച്ചതായിരിക്കാമേ്രത ചരിത്രത്തിലെ ആദ്യ സെല്‍ഫി.




സോഷ്യല്‍ മീഡയകള്‍ ഇന്നു സെല്‍്ഫികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോസ്റ്റ് ചെയ്തു തന്റെ ഒരു സെല്‍ഫി.

സെല്‍ഫിയുടെ പ്രാധാന്യം മൊബൈല്‍ കമ്പനികളെ പോലും മാറി ചിന്തിപ്പിച്ചു. പിന്‍ക്യാമറകള്‍ക്കു പ്രാധാന്യം നല്‍കിയായിരുന്നു ആദ്യ കാല ഫോണുകളെങ്കില്‍ ഇന്ന അതേ പ്രാധാന്യത്തോടെ മുന്‍ക്യാമറകളൊരുക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു.

'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചലച്ചിത്രം സെല്‍ഫി എന്ന പദത്തിനു ലഭിച്ച സ്വീകാര്യത ബോധ്യപ്പെടുത്തുന്നു.

പക്ഷെ ഏറ്റവും ദയനീയ വസ്തുത പതിവു പോലെ നമ്മള്‍ ഏതു പുതിയ സാങ്കേതിക വിദ്യയും ദുരുപയോഗം ചെയ്യും എന്നതു തന്നെ. പരിസര സാമൂഹിക കാല ബോധമില്ലാതെ സെല്‍ഫിയും സ്വകാര്യതകളിലേക്കു അനുവാദമില്ലാതെ കടന്നു കയറി.

ആദ്യകാലത്ത് മൊബൈല്‍ ക്യാമറകളേയും രഹസ്യ ക്യാമറകളേയും പേടിച്ചിരുന്നവരായിരുന്നു നമ്മള്‍. എന്നാല്‍ ഇന്ന് സ്വന്തം നഗ്നതയേയും സ്വകാര്യ നിമിഷങ്ങളേയും സെല്‍ഫിയാക്കി അതില്‍ ആനന്ദം കണ്ടെത്തുന്നു. വരും വരായ്കകളേക്കുറിച്ചുള്ള വകതിരിവില്ലാത്ത ശാഠ്യം. മറ്റുള്ളവര്‍ക്കു മുന്നില്‍ ആളാകാനുള്ള ശ്രമം. കാമുകനു വേണ്ടി നഗ്ന സെല്‍ഫികള്‍ അയക്കുന്ന പെണ്‍കുട്ടികള്‍, അതു കൂട്ടുകാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു കാമുകിക്കു തന്നോടുള്ള വിധേയത്വത്തിന്റെ വീമ്പു വിളമ്പി ആളാകുന്ന കാമുകന്‍.

ഇവിടെ ആരാണു തെറ്റുകാര്‍, സെല്‍ഫിയോ വീണ്ടു വിചാരമില്ലായ്മയോ..? മൊബൈല്‍ ക്യാമറകള്‍ ഇറങ്ങിയപ്പോള്‍ അവ ആയിരുന്നു ആദ്യം പ്രതിപ്പട്ടികയില്‍. പെണ്‍കുട്ടികളുടെ അറിവില്ലാതെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന ന്യായം ആയിരുന്നു. ഇന്നോ....?

സ്വന്തം പിതാവിന്റെ ശവശരീരത്തിനു മുന്നില്‍ നിന്നു സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുന്ന കാലം.

അമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന കുട്ടി അവന്‍െ സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുന്ന കാലം എന്നെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളു... അതും അതിവിദൂരമല്ല...

Comments

Popular posts from this blog