ഒരു യാത്ര പോകണം ഒരു യാത്രയ്ക്ക് വേണ്ടി മനസ് കൊതിക്കുന്നു. എങ്ങോട്ടെന്നില്ല. ബസ് സ്‌റ്റോപ്പിലെത്തി ആദ്യം വരുന്ന ബസില്‍ കയറി ടൗണിലിറങ്ങണം. ആയിരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് നടന്ന് നീങ്ങണം. പൊടിയിലും വെയിലിലും ക്ഷീണിതനാകണം. തണുത്ത വെള്ളമൊഴിച്ച നാരങ്ങ സര്‍ബത്ത് കുടിച്ച് ക്ഷീണമകറ്റണം. ആദ്യം പുറപ്പെടുന്ന ബസില്‍ ഓടിക്കയറണം. അവസാന സ്‌റ്റോപ്പേതാണെന്ന് കണ്ടക്ടറോട് ചോദിച്ച് അവിടേയ്ക്ക് ടിക്കറ്റ് എടുക്കണം. തിരക്കുള്ള ബസില്‍ ഇരിക്കാന്‍ സീറ്റില്ലാതെ നില്‍ക്കണം. ഒടുവില്‍ സീറ്റ് ലഭിക്കുമ്പോള്‍ കൈക്കുഞ്ഞുമായി കയറുന്ന അമ്മയ്ക്ക് സീറ്റ് ഒഴിച്ച് കൊടുക്കണം. അവരുടെ മുഖത്ത് വിരിയുന്ന നന്ദിയോടെയുള്ള പുഞ്ചിരിയില്‍ മനസ് തണുക്കണം. പുറത്തെ തീച്ചൂടിനെ തണുപ്പിക്കുന്ന പുഞ്ചിരിയുടെ ഓര്‍മയില്‍ പച്ചപ്പ് പുതച്ച തനിനാടന്‍ ഗ്രാമത്തിലെ അങ്ങാടിയില്‍ ബസ് ഇറങ്ങണം. ഉപ്പുപെട്ടി ചര്‍ച്ചകള്‍ സജീവമായ ഒരങ്ങാടി. വൈകുന്നേരമാകുമ്പോള്‍ പണി കഴിഞ്ഞ് കുളിച്ച് കൈലിമുണ്ടുടുത്ത്, തേച്ച് കഴുകിയ വള്ളിച്ചെരിപ്പുമിട്ട് അങ്ങാടിയിലേക്കെത്തുന്നവര്‍. രാഷ്ട്രീയവും ജീവിതവും അഗോള പ്രശ്‌നങ്ങളും ചര്‍ച്ചയാകുന്ന ആ നാടന്‍ ചായക്കടയില്‍ നിന്...
Posts
ചുവടിടറുമ്പോള്‍.....
- Get link
- X
- Other Apps
ആ ദ്യ വാചകം പറയുവാനാണ് ഉമ്മറത്തെത്തിയത്. പക്ഷെ മുന്നില്‍ വന്നു വീണ ചരല്‍ക്കല്ലുള്‍ വാക്കുകളെ വിഴുങ്ങി. അടുത്ത വാചകത്തിനു ചലിച്ച ചുണ്ടുകളെ തടഞ്ഞ് വീണ്ടും ചരല്‍ മഴ. വാക്കിനു ശ്രമിച്ചപ്പോള്‍ മുന്നില്‍ പതിച്ച ചരല്‍ക്കല്ലുകള്‍ മുന്നില്‍ വന്‍മലയായി. ഇടറിയ കണ്ഠം, മിഴി തുളുമ്പിയ അശ്രു, തളര്‍ന്ന പാദങ്ങള്‍ മെല്ലെ പിന്നോട്ടു വലിഞ്ഞു. പക്ഷെ നിറഞ്ഞ കണ്ണിലെ മങ്ങിയ കാഴ്ചയില്‍ തെളിഞ്ഞു വന്നത്; പിന്‍തിരിഞ്ഞു നടന്ന പ്രണയം, മുഖം തിരിച്ച ബന്ധങ്ങള്‍, അറിയാതെ അകലമിട്ടു നടക്കുന്ന സൗഹൃദങ്ങള്‍. എന്നിട്ടും പിന്നോട്ടു നടക്കനായിരുന്നു കാലുകള്‍ക്കു വേഗം. എണ്ണി വച്ചു ചുവടുകള്‍ അഞ്ച്. ആര്‍ത്തലച്ച ശകാരങ്ങളില്‍ കൈയ്യടിയുടെ താളം നിറച്ച് മുന്നോട്ടു കുതിച്ചു. കുന്നായി തീര്‍ന്ന ചരല്‍ കൂമ്പാരത്തിനു മുകളില്‍ പാദമൂന്നി നിവര്‍ന്നു നിന്നു. താഴേക്കു നോക്കവേ തെല്ലും കാല്‍ പതറിയില്ല സ്വരമിടറിയില്ല. എന്റെ സ്വരത്തിനായ് കാതോര്‍ത്ത മൗനം മുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങി....
വൃദ്ധന്‍
- Get link
- X
- Other Apps

ഇരുള്‍ നിറം പൂണ്ടു മൃതിയടുത്തെത്തുന്നു നിഴല്‍ രൂപമാര്‍ന്നു ചതി ചിരിച്ചു ഇരുളിലൊരൂന്നുവടി കൈകള്‍ തിരയുന്നു. വിരല്‍ മടക്കി ഗതകാലം കുറിക്കുന്നു മിഴിനീരിലൊഴുകി മായും സ്മൃതി. ഏകാന്തതക്കു പുല്‍പ്പായ നെയ്യുന്ന യൗവ്വനങ്ങള്‍ വഴികാട്ടിയാകുന്നു. മൃതി വരും കാലമെണ്ണി വരാന്തയില്‍ അനാഥവാര്‍ദ്ധിക്യമിഴഞ്ഞു തീരുന്നു.
ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു കത്ത്.
- Get link
- X
- Other Apps

ശോണ ചായം പുരണ്ട ഗര്‍ഭാശയ ഭിത്തിയില്‍ ഞാനെന്നൊരാശയം നിഴലിനപ്പുറം പകലൊളികാത്ത്. ഒരു നോക്കു മാത്രം ഒരു മാത്ര മാത്രം എന്‍ മിഴികളില്‍ നിന്നെയറിഞ്ഞ് ജീവന്റെ തുടിപ്പായ് അനാഥത്വത്തിന്റെ താരാട്ടു തൊട്ടിയില്‍ പിറന്നു വീഴുവാനെങ്കിലും അനുവാദമേകിടു. നിന്‍ കിനാക്കള്‍ക്കു കീഴെ ചതയുന്നിതെന്റെ മോഹങ്ങള്‍. ഒരു ഹൃദയത്തുടിപ്പായ് നിന്നില്‍ വളര്‍ന്ന് നിന്നില്‍ ഒടുങ്ങാന്‍ വിധി വാക്യമെഴുതിയ കടലാസു താളില്‍ നീ വിരലൊപ്പു ചാര്‍ത്താതിരിക്കണേ... കാണട്ടെ എന്‍ കണ്‍കളുമീ ദൈവ കരവേലകളെ, അറിയട്ടെ ഞാനും തെന്നലും കുളിരും സുഗന്ധവും ഗ്രീഷ്മവും വര്‍ഷ വാസന്തങ്ങളും.....
അതിഥി
- Get link
- X
- Other Apps

വിരുന്നു വിളികളുമായൊരു കാകനെന്റെ തൊടിയിലെ വാഴയില്‍ വന്നിരിപ്പത് കാത്തിരുന്നു മിഴി കുഴഞ്ഞു. ക്ഷണിക്കപ്പെടാതെ വന്നവര്‍ അതിഥികളായി, ഹൃദയ രക്തം ഊറ്റിക്കുടിച്ച് ഉന്മത്തരായിയവര്‍ യാത്ര ചൊല്ലാതെ പടികടന്നു. രക്തം വാര്‍ന്നു വിളറിയ ശരീരത്തിനു വെളുപ്പു നിറം, ചുറ്റും പടര്‍ന്ന കറുപ്പില്‍ അതെന്നെ വേറിട്ടു നിറുത്തി.
സെല്‍ഫി
- Get link
- X
- Other Apps

വര്‍ത്തമാന കാലത്തിന്റെ പുതിയ സംസ്‌കാരം, സെല്‍ഫി. ഒറ്റക്കൊരു യാത്ര പോകേണ്ടി വന്നവനു സ്വന്തം ചിത്രമെടുക്കാന്‍ നിര്‍വാഹമില്ലാതായപ്പോള്‍ പരീക്ഷിച്ചതായിരിക്കാമേ്രത ചരിത്രത്തിലെ ആദ്യ സെല്‍ഫി. സോഷ്യല്‍ മീഡയകള്‍ ഇന്നു സെല്‍്ഫികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോസ്റ്റ് ചെയ്തു തന്റെ ഒരു സെല്‍ഫി. സെല്‍ഫിയുടെ പ്രാധാന്യം മൊബൈല്‍ കമ്പനികളെ പോലും മാറി ചിന്തിപ്പിച്ചു. പിന്‍ക്യാമറകള്‍ക്കു പ്രാധാന്യം നല്‍കിയായിരുന്നു ആദ്യ കാല ഫോണുകളെങ്കില്‍ ഇന്ന അതേ പ്രാധാന്യത്തോടെ മുന്‍ക്യാമറകളൊരുക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചലച്ചിത്രം സെല്‍ഫി എന്ന പദത്തിനു ലഭിച്ച സ്വീകാര്യത ബോധ്യപ്പെടുത്തുന്നു. പക്ഷെ ഏറ്റവും ദയനീയ വസ്തുത പതിവു പോലെ നമ്മള്‍ ഏതു പുതിയ സാങ്കേതിക വിദ്യയും ദുരുപയോഗം ചെയ്യും എന്നതു തന്നെ. പരിസര സാമൂഹിക കാല ബോധമില്ലാതെ സെല്‍ഫിയും സ്വകാര്യതകളിലേക്കു അനുവാദമില്ലാതെ കടന്നു കയറി. ആദ്യകാലത്ത് മൊബൈല്‍ ക്യാമറകളേയും രഹസ്യ ക്യാമറകളേയും പേടിച്ചിരുന്നവരായിരുന്നു നമ്മള്‍. എന്നാല്‍ ഇന്ന് സ്വന്തം നഗ്നതയേയും ...