ചുവടിടറുമ്പോള്‍.....



ദ്യ വാചകം പറയുവാനാണ് ഉമ്മറത്തെത്തിയത്. പക്ഷെ മുന്നില്‍ വന്നു വീണ ചരല്‍ക്കല്ലുള്‍ വാക്കുകളെ വിഴുങ്ങി. അടുത്ത വാചകത്തിനു ചലിച്ച ചുണ്ടുകളെ തടഞ്ഞ് വീണ്ടും ചരല്‍ മഴ. വാക്കിനു ശ്രമിച്ചപ്പോള്‍ മുന്നില്‍ പതിച്ച ചരല്‍ക്കല്ലുകള്‍ മുന്നില്‍ വന്‍മലയായി. ഇടറിയ കണ്ഠം, മിഴി തുളുമ്പിയ അശ്രു, തളര്‍ന്ന പാദങ്ങള്‍ മെല്ലെ പിന്നോട്ടു വലിഞ്ഞു. പക്ഷെ നിറഞ്ഞ കണ്ണിലെ മങ്ങിയ കാഴ്ചയില്‍ തെളിഞ്ഞു വന്നത്; പിന്‍തിരിഞ്ഞു നടന്ന പ്രണയം, മുഖം തിരിച്ച ബന്ധങ്ങള്‍, അറിയാതെ അകലമിട്ടു നടക്കുന്ന സൗഹൃദങ്ങള്‍. എന്നിട്ടും പിന്നോട്ടു നടക്കനായിരുന്നു കാലുകള്‍ക്കു വേഗം. എണ്ണി വച്ചു ചുവടുകള്‍ അഞ്ച്. ആര്‍ത്തലച്ച ശകാരങ്ങളില്‍ കൈയ്യടിയുടെ താളം നിറച്ച് മുന്നോട്ടു കുതിച്ചു. കുന്നായി തീര്‍ന്ന ചരല്‍ കൂമ്പാരത്തിനു മുകളില്‍ പാദമൂന്നി നിവര്‍ന്നു നിന്നു. താഴേക്കു നോക്കവേ തെല്ലും കാല്‍ പതറിയില്ല സ്വരമിടറിയില്ല. എന്റെ സ്വരത്തിനായ് കാതോര്‍ത്ത മൗനം മുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങി....

Comments

Popular posts from this blog