സെല്‍ഫി

വര്‍ത്തമാന കാലത്തിന്റെ പുതിയ സംസ്‌കാരം, സെല്‍ഫി. ഒറ്റക്കൊരു യാത്ര പോകേണ്ടി വന്നവനു സ്വന്തം ചിത്രമെടുക്കാന്‍ നിര്‍വാഹമില്ലാതായപ്പോള്‍ പരീക്ഷിച്ചതായിരിക്കാമേ്രത ചരിത്രത്തിലെ ആദ്യ സെല്‍ഫി. സോഷ്യല്‍ മീഡയകള്‍ ഇന്നു സെല്‍്ഫികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോസ്റ്റ് ചെയ്തു തന്റെ ഒരു സെല്‍ഫി. സെല്‍ഫിയുടെ പ്രാധാന്യം മൊബൈല്‍ കമ്പനികളെ പോലും മാറി ചിന്തിപ്പിച്ചു. പിന്‍ക്യാമറകള്‍ക്കു പ്രാധാന്യം നല്‍കിയായിരുന്നു ആദ്യ കാല ഫോണുകളെങ്കില്‍ ഇന്ന അതേ പ്രാധാന്യത്തോടെ മുന്‍ക്യാമറകളൊരുക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചലച്ചിത്രം സെല്‍ഫി എന്ന പദത്തിനു ലഭിച്ച സ്വീകാര്യത ബോധ്യപ്പെടുത്തുന്നു. പക്ഷെ ഏറ്റവും ദയനീയ വസ്തുത പതിവു പോലെ നമ്മള്‍ ഏതു പുതിയ സാങ്കേതിക വിദ്യയും ദുരുപയോഗം ചെയ്യും എന്നതു തന്നെ. പരിസര സാമൂഹിക കാല ബോധമില്ലാതെ സെല്‍ഫിയും സ്വകാര്യതകളിലേക്കു അനുവാദമില്ലാതെ കടന്നു കയറി. ആദ്യകാലത്ത് മൊബൈല്‍ ക്യാമറകളേയും രഹസ്യ ക്യാമറകളേയും പേടിച്ചിരുന്നവരായിരുന്നു നമ്മള്‍. എന്നാല്‍ ഇന്ന് സ്വന്തം നഗ്നതയേയും ...